Saturday, October 2, 2010

കൊലുസിട്ട കൌമാരക്കാരി(a poem by sandra.M.S.,VII th std)

കൊലുസിട്ട കൌമാരക്കാരിയെപ്പോല്‍
കിലുക്കിന്റെ ഭംഗിയില്‍ നാണം കുണുങ്ങി
വെളിച്ചത്തിന്‍ മുഖപടം കവര്ന്നുകൊണ്ട്‌
വിഷാദത്തിന്‍ കാമുകി വന്നിടുമ്പോള്‍
അവളുടെ ദാഹം നിലച്ചിടാനായി
വിണ്ണിലോരുപാട് സ്നേഹിതര്‍ ഒത്തുകൂടും
അവള്‍ക്കു പാടാന്‍ രാക്കിളിഗായകര്‍
ഇടനെഞ്ചിന്‍ ചൂടിലായി നിശാഗന്ദി പൂക്കുമ്പോള്‍
ഇരുളിന്റെ മറയില്‍ ഞാനുറങ്ങും
വെണ്‍നിലാപാത്രമായ് അവെളെത്തുന്നു
കാറ്റിന്റെ രാഗവും താളവുമായി
ഇടയ്ക്കെപ്പൊഴോ അവള്‍ കടന്നുപോയി
എനിക്കുറങ്ങാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നല്‍കും
അവള്‍ എന്നുമെന്‍ പ്രിയ കൂട്ടുകാരി